കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍. തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും വഹിക്കും. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ കെ. മുരളീധരനെ ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, വിഎം.സുധീരന്, താരിഖ് അന്‍വര്‍, കെ.സി. വേണുഗോപാല്‍ എന്നിവരും സമിതിയിലുണ്ട്.
പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റാമെന്നു ചര്‍ച്ചകളില്‍ നേതാക്കള്‍ യോജിച്ചു. നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ അധികാരത്തിലെത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നത്.
തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്ന ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് ഡിസിസി പുനസംഘടനയില്‍ വിട്ടുവീഴ്ചയ്ക്ക് നേതാക്കള്‍ തയ്യാറായത്.