വടകര: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമിത ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം നടന്നിരുന്നു. കോഴിക്കോട് വടകരയില്‍ ബസ് തടഞ്ഞ സമരാനുകൂലികളും ഡ്രൈവറും തമ്മിലുള്ള വാക്കു തര്‍ക്കത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നാദാപുരം ഭാഗത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സമരാനുകൂലികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബസ് ഡ്രൈവര്‍ പ്രതിഷേധക്കാരെ ധൈര്യസമേതം നേരിട്ടു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ബസ് തടയുന്നതിന്റെ വീഡിയോ ബസ് ജീവനക്കാര്‍ തന്നെ പകര്‍ത്തിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബസ് തടഞ്ഞ 10 പേര്‍ക്കെതിരെ എടച്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഓർക്കാട്ടേരി ബസ് തടഞ്ഞ SDPI ക്കാരോട് കട്ടയ്ക്കു നിൽക്കുന്ന ബസ് ഡ്രൈവർ …
Posted by Ajesh Hari Kumar on Tuesday, December 17, 2019


