കോട്ടയം: കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ്. ഇക്കാര്യം യുഡിഎഫില്‍ ഉന്നയിക്കുമെന്നും ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് വികാരമുള്ള മേഖലയിലെല്ലാം തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പരാജയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാ സീറ്റുകളും വേണമെന്നും പിജെ ജോസഫ് പറഞ്ഞു.
ഈ കൊതുമ്പു വള്ളം ഉടന്‍ മുങ്ങി പോകും എന്നും പി ജെ ജോസഫ്. വരാനുള്ളത് വഴിയില്‍ തങ്ങില്ല. പാലായിലെ തോല്‍വി ചോദിച്ചു വാങ്ങിയതാണ്. നേതാക്കള്‍ എല്ലാവരും ജോസ് കെ മാണിയെ കൈവിട്ടു. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസ് കെ മാണി യോടൊപ്പം ഉള്ളത്. റോഷി അഗസ്റ്റിന് ജോസിന്റെ വെറും കുഴലൂത്തുകാരന് മാത്രമാണെന്നും പിജെ ജോസഫ്.
പറഞ്ഞു.


