മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് കോടതി തടഞ്ഞു. സംസ്ഥാന ഭാരവാഹികളെ അടക്കം തെരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന യോഗമാണ് തടഞ്ഞത്. എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമേ സംസ്ഥാന കൗണ്‍സില്‍ ചേരാവൂ എന്ന് കോഴിക്കോട് മുന്‍സിഫ് കോടതി ഉത്തരവിട്ടു.
തൃശൂരില്‍ നിന്ന് കെ എസ് ഹംസ, എറണാകുളത്ത് നിന്ന് എം പി അബ്ദുള്‍ ഖാദര്‍, തിരുവനന്തപുരത്ത് നിന്നുള്ള റസാഖ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഹംസ കോഴിക്കോട് രണ്ടാം അഡീഷണല്‍ മുന്‍സിഫ് കോടതിയിലും ബാക്കിയുള്ളവര്‍ രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയിലുമാണ് ഹര്‍ജി നല്‍കിയത്.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുടങ്ങി എട്ടുപേരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. കഴിഞ്ഞ നാലിന് ചേരാനിരുന്ന യോഗം മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു 18ലേക്ക് മാറ്റിയത്.
കോടതി ഉത്തരവിന്റെ സാഹചര്യത്തില്‍ ലീഗിന്റെ എറണാകുളം ജില്ലാ നേതൃത്വത്തെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയുമാണ് പാണക്കാട്ടേക്ക് വിളിപ്പിച്ചത്. കേസുകളൊന്നും സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പല ജില്ലാ കൗണ്‍സിലുകളും കൂടി കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ലീഗില്‍ കലാപം. പിഎംഎ സലാമിനും മുനീറിനുമായി ചേരിതിരിഞ്ഞ് നേതാക്കള്‍, തല എണ്ണാന്‍ ജില്ലാ ഭാരവാഹികളെ നേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചു, ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുനീര്‍