വയനാട് : ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി മൂന്ന് മുന്നണികളും ജീവമായി. ഇക്കുറി 3 വനിതകളുടെ തീപാറുന്ന പോരാട്ടത്തിനാവും വയനാട് വേദിയാവുക. രാഹുല്‍ ഗാന്ധിയുടെ രാജിയോട് ഒഴിവ് വന്ന വയനാട് സീറ്റ് സഹോദരി പ്രിയങ്ക ഗാന്ധി ആവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമായി കഴിഞ്ഞു. തര്‍ക്കമില്ലാത്ത പ്രിയങ്കയുടെ പേര് തന്നെയാവും വയനാട്ടില്‍ കോണ്‍ഗ്രസും യുഡിഎഫും ഉറപ്പിക്കുക.
ഇടതുമുന്നണിയില്‍ സിപിഐയുടെ സീറ്റാണ് വയനാട് . ഇവിടെ നിരവധി പേരുകള്‍ സിപിഐ സജീവമായി ചര്‍ച്ചയില്‍ എടുത്തിരുന്നു. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ വയനാട്ടില്‍ ആരെ ഇറക്കിയാലും അത്ഭുതങ്ങള്‍ക്ക് വകയില്ലെന്നതിനാല്‍ സിപിഐയിലെ ഒന്നാം നിര നേതാക്കള്‍ക്ക് വയനാട്ടിലെ മല്‍സരത്തോട് താല്പര്യം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ പീരുമേട് മുന്‍ എംഎല്എയുംമുതിര്ന്ന വനിത നേതാവുമായ ഇ എസ് ബിജുമോളുടെ സ്ഥാനാര്‍ത്ഥിത്വത്തിനാണ് മുന്‍തൂക്കം. വയനാട്ടില്‍ നിന്നുള്ള സിപിഐ നേതൃത്വവും ബിജി മോളുടെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും ബിജിമോള്‍ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം.
തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനാവും വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുക എന്നാണ് ബിജെപി നേതൃത്വം നല്കുന്ന സൂചന. ജില്ലയിലെ ബിജെപി അനുബന്ധ യോഗങ്ങളില്‍ സജീവമായി ശോഭ പങ്കെടുത്ത തുടങ്ങിയിട്ടുണ്ട്. നിലവില്‍ ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശോഭ സുരേന്ദ്രന് പാലക്കാടും നോട്ടമുണ്ടെങ്കിലും പ്രിയങ്കയ്ക്കെതിരെ ശോഭയെ രംഗത്തിറക്കാനുളള സാധ്യത ഏറെയെന്നാണ് ബിജെപി ക്യാംപില്‍ നിന്നുളള വിവരം.