പാലാ ജോസ് കെ. മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന് പറഞ്ഞതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. പ്രതിപക്ഷ നേതാവിനെയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് മുങ്ങുന്ന കപ്പലാണ്. ജോസ്.കെ.മാണി വന്നതുകൊണ്ട് നേട്ടമുണ്ടാകില്ല. എന്‍.സി.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും ഹസന് പറഞ്ഞു. കേരള കോണ്‍ഗ്രസ് കോട്ടയം എംപിസ്ഥാനവും രാജിവയ്ക്കണമെന്നും ഹസനും ജോസഫും ആവശ്യപ്പെട്ടു.
അതേസമയം എല്‍ഡിഎഫിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എഎല്‍എ മാണി സി കാപ്പന്. ഈ കാര്യത്തില്‍ സംസ്ഥാ നേതൃത്വത്തിനോ കേന്ദ്ര നേതൃത്വത്തിനോ എതിര് അഭിപ്രായം ഇല്ലെന്ന് മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്‍സിപി പിളരുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മാണി സി കാപ്പന് പറഞ്ഞു.
പാലാ ചങ്ക് തന്നെയാണ്, പാല സീറ്റ് വിട്ട് കൊടുക്കാന്‍ എന്‍സിപി തയാറല്ലെന്നും അറിയിച്ച മാണി സി കാപ്പന്, പാലാ സീറ്റ് സംബന്ധിച്ച് ഇടത് മുന്നണി ഇത് വരെയും ഒരു ആവശ്യവും മുന്നോട്ട് വെച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
കോട്ടയത്തായിരുന്നു എല്‍ഡിഎഫിലേക്ക് ചേര്‍ന്നുകൊണ്ടുള്ള ജോസ് കെ.മാണിയുടെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക പ്രഖ്യാപനം. മതേതരനിലപാട് കാത്തുസൂക്ഷിക്കുന്നത് ഇടതുമുന്നണി മാത്രമെന്ന് ജോസ് കെ.മാണി പ്രഖ്യാപിച്ചു. എംപി സ്ഥാനം രാജി വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ ചിലരില്‍ നിന്ന് കേരള കോണ്‍ഗ്രസ് കടുത്ത അനീതി നേരിട്ടു. പാര്‍ട്ടിയെ പിടിച്ചടക്കാന്‍ ജോസഫിന് മൗനമായ പിന്തുണ നല്കി. പി.ജെ. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ.മാണി പറഞ്ഞു. മാണിയുടെ പാര്‍ട്ടിയെ ഇല്ലാതാക്കുകയെന്നതാണ് അവരുടെ അജന്‍ഡ. ആത്മാഭിമാനം അടിയറ വച്ച് മുന്നോട്ടുപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്ഥിച്ചതിനു ശേഷമാണ് ജോസ് കെ.മാണി നേതൃയോഗത്തിന് എത്തിയത്. പാര്‍ട്ടി ആസ്ഥാനത്തെ ബോര്‍ഡ് മാറ്റി മാണിയുടെ ചിത്രവും ഉള്‍പ്പെടുന്ന ബോര്‍ഡും സ്ഥാപിച്ചു.


