കോട്ടയം: ജില്ലാ സമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്റിനെ അനുകൂലിച്ചതാണ് വഴക്കിന് കാരണം. പരിപാടിക്കിടെയില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതേ തുടര്‍ന്നായിരുന്നായിരുന്നു സംഘര്‍ഷം ആരംഭിച്ചത്. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ട് ചേരിയായി തിരിഞ്ഞ് നടന്ന വാദപ്രതിവാദങ്ങള്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യോഗത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ വേദിയില്‍ ഇരുത്തികൊണ്ടാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും ഗ്രൂപ്പ് പ്രതിസന്ധി അതിരൂക്ഷമാണ്. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളും അലസി പിരിയുകയായിരു