മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാമിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വിജയാശംസകള്‍. തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിന്റെ ഭാഗമായി തുടങ്ങിയ മുടവൂര്‍ പാടശേഖരത്തിലെ നെല്‍കൃഷി സന്ദര്‍ശിച്ചായിരുന്നു എല്‍ദോ എബ്രഹാമിന്റെ ശനിയാഴ്ചത്തെ പര്യടനം തടങ്ങിയത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ തരിശ് രഹിത ക്യാമ്പയിന്റെ ഭാഗമായി തരിശായി കിടന്ന ഹെക്ടര്‍ കണക്കിന് തരിശ് ഭൂമിയിയെ കൃഷി ഭൂമിയാക്കി മാറ്റിയത് മൂവാറ്റുപുഴയുടെ കാര്‍ഷീക പാരമ്പര്യത്തെ തിരിച്ച് കൊണ്ടുവരാനായതായി എല്‍ദോ എബ്രഹാം പറഞ്ഞു.
200-ഏക്കറോളം പാടത്ത് നെല്‍കൃഷി കതിരണിയുന്ന സന്തോഷത്തില്‍ ഇതിന് തുടക്കം കുറിച്ച എല്‍ദോ എബ്രഹാമിന് പാടവരമ്പത്ത് സ്വീകരണം നല്‍കിയാണ് പ്രദേശവാസികള്‍ വരവേറ്റത്. പായിപ്ര പഞ്ചയത്തിലെ മുടവൂര്‍ വെളിയത്ത് കവല, തവളകവല, തുടങ്ങിയ സ്ഥലങ്ങളില്‍ വസ്ത്ര നിര്‍മ്മാണ കേന്ദ്രം, വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യര്‍ത്ഥിച്ചു.
മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ വികാരി ഫാ. ബിജു കൊരട്ടിയിലും, വിശ്വാസികളും വിജയാശംസകള്‍ നേര്‍ന്നു. കൂരിക്കാവ്, പേഴയ്ക്കാപ്പിള്ളി, പള്ളിപ്പടി, നിരപ്പ് റേഷന്‍കടപടി, പെരുമറ്റം, മുളവൂര്‍ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥി എത്തി. നാടിന്റെ ചെറുതും വലുതുമായ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ ജനനായകന് വോട്ടര്‍മാര്‍ ഹൃദ്യമായി വരവേറ്റു.