തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി ഭാരവാഹിയുടെ മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ജയനാണ് ക്രൂര മര്‍ദനമേറ്റത്. ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷാണ് മര്‍ദിച്ചതെന്നാണ് പരാതി. ബൈക്കിലെത്തിയ സുരേഷും മറ്റൊരാളും കൂടി ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിക്കുന്നതിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബാങ്ക് ഭരണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഒരാഴ്ച മുമ്ബ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ജയന് ആശുപത്രിയില്‍ ചികിത്സയിലാണ്.

