മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്ത മാസം യൂറോപ്പ് സന്ദര്‍ശിക്കും. ഒക്ടോബറില്‍ ലണ്ടന്‍, ഫിന്‍ലാന്‍ഡ്, നോര്‍വ്വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് തീരുമാനം. ഫിന്‍ലാന്‍ഡിലേക്കുള്ള യാത്ര വിദ്യാഭ്യാസ മേഖലയിലെ ചര്‍ച്ചകള്‍ക്കായാണ്.
ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. വിദേശയാത്രകള്‍ അത്യാവശ്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ലോകത്തെ മികച്ച മാതൃകകള്‍ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫിന്‍ലന്‍ഡിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വിപി ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം. വിദ്യാഭ്യാസ മേഖലയിലെ സഹകരണം അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം. മുമ്പ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയും സംഘവും ഫിന്‍ലന്‍ഡിലെ നോക്കിയ നിര്‍മ്മാണ യൂണിറ്റും സന്ദര്‍ശിച്ചേക്കും. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസും സംഘവും പാരിസിലേക്ക് പോകും. ഈ മാസം 20 മുതല്‍ 24 വരെയാണ് സന്ദര്‍ശനം.
വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.