മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത് മൊഴി നല്‍കിയതായി കസ്റ്റംസ്. കോണ്‍സുല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നല്കി. 2017ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നാണ് പ്രതികളുടെ മൊഴി. ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത്.
മുഖ്യമന്ത്രിക്കായി ഡോളര്‍ അടങ്ങിയ പാക്കറ്റ് സരിതിനു നല്‍കിയത് ശിവശങ്കറാണ്. സരിത് കോണ്‍സുലേറ്റില്‍ ഏല്പിക്കുന്നതിനു മുമ്പ് പൊതി സ്കാന്‍ ചെയ്തു. ഡോളര്‍ കണ്ടതായി സരിത് തന്നോടു പറഞ്ഞെന്ന് സ്വപ്ന സുരേഷ് മൊഴി നല്കി.


