തിരുവനന്തപുരം: പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുകതന്നെ ചെയ്യുമെന്ന് കെ.മുറളീധരന് എംപി. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം, നിങ്ങളുടെ സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്നും മുരളീധരന് പറഞ്ഞു. പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് അയച്ച കത്ത് ലഭിച്ചിട്ടില്ലെ. കത്തിന്റെ വ്യാപ്തി അനുസരിച്ച് പ്രതികരിക്കാം. കത്ത് കിട്ടിയിട്ടില്ല.
പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുന്ന സമയത്ത് അഭിപ്രായം പറയും. അഭിപ്രായം പറയരുതെന്നാണെങ്കില്‍ അത് അറിയിച്ചാല്‍ മതി. പിന്നെ വാ തുറക്കില്ല.’ കെ മുരളീധരന് അതൃപ്തി വ്യക്തമാക്കി. കത്ത് കിട്ടിയ ശേഷം ബാക്കി ആലോചിക്കാമെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പരസ്യമായി പ്രതികരിച്ചുവെന്നാണ് എംകെ രാഘവനും കെ മുരളീധരന് എംപിക്കുമെതിരായ വിമര്‍ശനം. എന്നാല്‍ എവിടെയാണ് പാര്‍ട്ടി വേദിയെന്ന് മുരളീധരന് ചോദിച്ചു.
മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണത്തെ കോണ്‍ഗ്രസ് തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ലെന്നും മുരളീധരന് പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ളയെന്ന കണ്ണൂര്‍ സ്വദേശിയെ ഏര്‍പ്പാടാക്കിയെന്ന സ്വപ്നയുടെ ആരോപം തെറ്റാണെങ്കില്‍ മാനനഷ്ടത്തിന് പിണറായി വിജയന് കേസ് കൊടുക്കണമെന്നും കെ മുരളീധരന് പറഞ്ഞു. മുഖ്യമന്ത്രി സ്വയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. കണ്ണൂരില്‍ പിള്ളമാരില്ല, തിരുവിതാംകൂറില്‍ നിന്നും വന്നവരാകാം. എന്തായാലും പിള്ള അത്ര നല്ലതല്ലെന്നും കെ മുരളീധരന് പറഞ്ഞു.