കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സോണിയാഗാന്ധിയെ മദാമ്മയെന്ന് വിളിച്ചാണ് ശ്രീധരന്‍പിള്ള പരിഹസിച്ചത്. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്ബോള്‍ ആണ് ശ്രീധരന്‍പിള്ള സോണിയയെയും ആക്ഷേപിച്ചത്.
1999-ല്‍ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിലായിരുന്നു അത്. വാജ്പേയിയെ കൊണ്ട് നിയമം ഭേദഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തിയത്. കാലുപിടിക്കുന്നവരെ അവഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാല്‍ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു – ഇതായിരുന്നു ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍.


