മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഓണറേറിയം അപ്പാടെനല്കി മാതൃകയാവുകയാണ് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതാവായ ഓ.പി.ബേബി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണററിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വായ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോളാണ് തന്റെ ഇനിയുള്ള മുഴുവന്‍ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ഒ.പി.ബേബി മാതൃകയായത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ഓണറേറിയം 2020 ഏപ്രില്‍ മാസം മുതല്‍ ഈ ഭരണസമിതിയുടെ കാലാവധി തീരുന്ന ഓക്ടോബര്‍ മാസം വരെയുള്ള ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അതാത് മാസം നല്‍കുന്നതിനുള്ള സമ്മതം അറിയിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്ത് നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കോണ്‍ഗ്രസ് കേന്രങ്ങളില്നിന്നും വ്യാചപ്രചരണങ്ങള് നടക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഒ.പി.ബേബി തന്റെ ഓണററിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത് സജീവ ചര്‍ച്ചയായിരിക്കുകയാണ്


