ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ മോദിക്കെതിരേ കൂറ്റന്‍ ബോര്‍ഡുകള്‍. മോദിക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകളാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായ ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ പോലീസില്‍ പരാതി നല്കി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നും ഇത് സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ ആവശ്യം.


