കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മേയര്‍ അനില്‍കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തിങ്കളാഴ്ച കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. മേയറും തദ്ദേശവകുപ്പുമാണ് വിഷയത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണച്ചാല്‍ അനില്‍കുമാര്‍ പുറത്താകും
പ്രമേയം പാസാകണമെങ്കില്‍ സ്വതന്ത്രരോ ബിജെപിയോ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടി വരും. 74 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരടക്കം എല്‍ഡിഎഫിന് 36 പേരുടെ പിന്തുണയുണ്ട്. യുഡിഎഫിന് 32 പേരുടെ പിന്തുണയാണുളളത്.