തിരുവനന്തപുരം: കെ.എം.മാണിയുടെ അപ്രീക്ഷിത വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായിരുന്നു കെ.എം.മാണി. യു.ഡി.എഫ് നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പ് പേരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തെ നഷ്ടമായിരിക്കുന്നത്. അത് വലിയ ആഘാതമാണ് നല്‍കിയിരിക്കുന്നത്. 52 വര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗമായിരിക്കുകയും 12 മന്ത്രിസഭകളില്‍ അംഗമായിരിക്കുകയും 13 ബഡ്ജറ്റുകള്‍ അവതരിപ്പിക്കുകയും ചെയ്ത അദ്ദേഹം സംസ്ഥാനത്തിന്റെ വികസനത്തില്‍ വിലമതിക്കാനാവാത്ത സംഭാവനകളാണ് നല്‍കിയതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രത്യേകിച്ച് കര്‍ഷക സമൂഹത്തോടും അദ്ധ്വാന ജനവിഭാഗത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആഴത്തിലുള്ളതാണ്. സംസ്ഥാനം മാത്രമല്ല രാഷ്ട്രം കണ്ട ഏറ്റവും നല്ല പാര്ലമെന്റേറിയന്മാരിലൊരാലാണ് കെ.എം.മാണി. നിയമനിര്‍മ്മാണത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷമത എല്ലാവര്ക്കും മാതൃകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയക്ക് തനിക്ക് വിലപ്പെട്ട പിന്തുണയും ഉപദേശവുമാണ് മാണിസാര്‍ നല്‍കിയിരുന്നത്. മികച്ച ധനകാര്യ വിദഗ്ധനും വാഗമിയും ആയിരുന്നു അദ്ദേഹം. വളരെ പ്രക്ഷുപ്തമായ രാഷ്ട്രീയ് പ്രതിസന്ധി ഘട്ടത്തെപ്പോലും സമചിത്തത കൈവിടാതെ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടിരുന്നു. രണ്ടു മന്ത്രി സഭകളില്‍ അദ്ദഹവുമായി ഒത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യക്തിപകരമായി വളരെ അടുപ്പം അദ്ദേഹവുമായി തനിക്കുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് വിലപ്പെട്ട ഉപദേശവും പിന്തുണയുമാണ എനിക്ക് നല്‍കിയിരുന്നത്. അ്ദദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായും തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.