ശബരിമല വിഷയത്തില്‍ കളിച്ചാല്‍ പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും സുരേന്ദ്രന്

എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധൂര്‍ മദനേന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം ബി.എസ്.യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍ഗോഡ്: വത്സന് തില്ലങ്കേരിക്ക് ആചാര ലംഘനം സംഭവിച്ചെങ്കില്‍ അദ്ദേഹത്തെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന രഥയാത്രയുടെ ഉദ്ഘാടന സദസിലാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതില്‍ തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന് തില്ലങ്കേരി ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ഭക്തന് ആചാര ലംഘനം നടത്തിയാല്‍ അതിന് പ്രായശ്ചിത്വം ചെയ്താല്‍ പരിഹാരമാകും.

വത്സന് തില്ലങ്കേരി ശബരിമലയില്‍
ചിത്തിര ആട്ടവിശേഷത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തിയപ്പോള്‍ അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞു. ഭക്തരെ പ്രകോപിപ്പിക്കാനാണ് സര്‍ക്കാര്‍ ഇത് ചെയ്തത്. നടപ്പന്തലില്‍ വിരി വയ്ക്കാന്‍ പോലും അനുവദിച്ചില്ല. എന്നാല്‍ പിണറായി വിജയന് മനസില്‍ കാണുന്നത് മാനത്ത് കാണുന്നവരാണ് സംഘപരിവാറുകാര്‍. പിണറായി ശബരിമലയില്‍ നടപ്പിലാക്കിയ 144 ‘ത്രീജി’യായിപ്പോയി. 52 കാരിയായ സ്ത്രീയെ തടയാന്‍ പ്രകോപനം ഉണ്ടാക്കിയത് തൃശൂര്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐക്കാരനാണെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ പിടിയിലായ വികലാംഗനായ സൂരജ് നിരപരാധിയാണ്. ഇയാള്‍ അക്രമം നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഇരട്ടച്ചങ്കനെ താന്‍ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്ത ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ദാസ് കുടുങ്ങും. ശങ്കര്ദാസിനെക്കൊണ്ട് മൂക്ക്കൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും. ആര്.എസ്.എസിനെ ഒരു വിഭാഗത്ത് നിറുത്തി മതന്യൂനപക്ഷങ്ങളെ ഏകീകരിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. ശബരിമല വിഷയത്തില്‍ കളിച്ചാല്‍ പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും സുരേന്ദ്രന് മുന്നറിയിപ്പ് നല്കി.


