പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ പോരാട്ടത്തിനിറങ്ങുന്നത് മൂന്ന് എംഎല്‍എമാര്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള പത്തനംതിട്ടയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലെയും എം.എല്‍.എമാര്‍ മത്സരത്തിനിറങ്ങാനാണ് സാധ്യത. ഇത്രയും എം.എല്‍.എമാര്‍ മത്സരത്തിനിറങ്ങുന്ന ജില്ലയും പത്തനംതിട്ടയാണ്.

ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്, അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് എന്നിവരായിരിക്കും ജില്ലയില്‍ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുക. സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായിട്ടില്ലെങ്കിലും എല്ലാ മുന്നണികളും കടുത്ത പോരാട്ടം നടത്താനാണ് എം.എല്‍.എമാരെ രംഗത്തിറക്കുന്നത്.
യു.ഡി.എഫിന്റെ ഉരുക്കു കോട്ടയായ ആറന്മുളയില് അട്ടിമറി വിജയം നേടിയ വീണ ജോര്‍ജിന് ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കണക്കു കൂട്ടലിലാണ് മുന്നണി പത്തനംതിട്ടയില്‍ മത്സരത്തിനിറക്കുന്നത്. ഈഴവ വോട്ടുകള്‍ വിധി നിര്‍ണ്ണയിക്കുന്ന ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലേക്കാണ് അടൂര്‍ പ്രകാശ് പരിഗണിക്കപ്പെടുന്നത്. ജനപ്രീതിയും എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനവും കണക്കിലെടുത്താണ് സി.പി.ഐ ചിറ്റയം ഗോപകുമാറിനെ മാവേലിക്കരയില്‍ മത്സരിപ്പിക്കാന്‍ തയ്യാറായത്.


