വോട്ടിംഗ് മെഷീന് തകരാറിലായത് മൂലം പല ബൂത്തുകളിലും വോട്ടിംഗ് തടസപ്പെട്ടു. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി യു.പി.സ്കൂളിലെ 116-ാം നമ്പര്‍ ബൂത്തില്‍ മെഷീന് തകരാര്‍ മൂലം വോട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്യൂ നിന്നവര്‍ക്ക് ടോക്കണ്‍ കൊടുത്തു. മെഷീന് തകരാര്‍ മൂലം കോഴിക്കോട് സൗത്ത് ബൂത്ത് 127 കണ്ണഞ്ചേരി സ്കൂളില്‍ വോട്ടിങ് തുടങ്ങിയില്ല.
പേരാവൂര്‍ നിയമ സഭ മണ്ഡലത്തിലെ 117 എ വെള്ളറവള്ളി ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍ ആയതിനാല്‍ വോട്ടിംഗ് ആരംഭിച്ചില്ല. ചങ്ങനാശേരി 117 നമ്പര്‍ ബൂത്തില്‍ മെഷീന് തകരാര്‍ മൂലം ഇത് വരെ പോളിംഗ് തുടങ്ങാനായില്ല. ആര്‍പ്പൂക്കര മണിയാപറമ്പ് എസ്എന്‍ഡിപി സ്കൂളില്‍ വോട്ടിംഗ് മെഷീന് തകരാറിലായി. ഇതുവരെ വോട്ടിംഗ് തുടങ്ങാനായില്ല
ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എല്‍ പി സ്കൂളിലെ 76 നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന് തകരാറിലായതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് പോളിലാണ് തകരാര്‍ കണ്ടെത്തിയത്. വോട്ടിംഗ് താമസിച്ചതോടെ 40ഓളം പേര് വോട്ട് ചെയ്യാതെ മടങ്ങി.
വെച്ചൂര്‍ ഇടയാഴം സെന്റ് മേരീസ് എല്‍.പി സ്കൂളില്‍ രണ്ട് വോട്ട് കഴിഞ്ഞപ്പോള്‍ വോട്ടിങ് മെഷീന് പണിമുടക്കി. തലയാഴം പുത്തന്‍പാലം 123 ബൂത്തില്‍ മെഷീന് തകരാറിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെച്ചു. തിരുവല്ലയില്‍ കുന്നന്താനം . മുണ്ടിയപ്പള്ളി. പുറമറ്റം എന്നീ 3 ബൂത്തുകളില്‍ മെഷീന് തകരാറിലായി. പകരം മെഷീന് കൊണ്ടുവരുന്നു.
മലപ്പുറം പാണക്കാട് എഎംഎല്‍പി സ്കൂളില്‍ 95 ആം ബൂത്തില്‍ മോക്പോളിനിടെ യന്ത്ര തകരാറുണ്ടായി. വിവിപാറ്റ് മെഷീന് ആണ് തകരാറിലായത്. 38 വോട്ടുകള്‍ പോള്‍ ചെയ്ത ശേഷമാണ് തകരാറിലായത്.


