കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. മേക്കടമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി നല്കിയ അവിശ്വാസ പ്രമേയ വിപ്പ് ലംഘിച്ചതിനെതിരെയായിരുന്നു പാര്‍ട്ടി നടപടി.
നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ഭരണ സമിതിയില്‍ അവസാന ഒരു വര്‍ഷം ഡോ. ജോര്‍ജ് മാത്യുവിന് പ്രസിഡന്റ് സ്ഥാനം നല്‍കണം എന്ന് മണ്ഡലം കമ്മിറ്റിയുമായി എഗ്രിമെന്റ് ഉണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റായിരുന്ന എ.സി. എല്‍ദോസ് രാജിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങള്‍ അവിശ്വാസത്തിലൂടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ.വി. ബാബു , മണ്ഡലം സെക്രട്ടറി അജി പി.എസ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മണ്ഡലം പ്രസിഡന്റ് ആയിരുന്ന കെ. ഒ ജോര്‍ജിനെ താക്കിതും ചെയ്തിരുന്നു.
എല്ലാവരുടേയും പേരിലുള്ള നടപടികള്‍ പിന്‍വലിച്ചതായി ഡി.സി സി അധ്യക്ഷന്‍ വ്യക്തമാക്കി.


