മുഖ്യമന്ത്രി പിണറായി വിജയന് നിലവിലെ സര്‍ക്കാരിന്റെ രാജി ഇന്ന് സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്നോടിയായി ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കും.
ഇടത് മുന്നണിക്ക് കിട്ടിയ എം.ല്‍.എമാരുടെ ഭൂരിപക്ഷം തെളിയിക്കാനുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണ്ണറുടെ മുന്നില്‍ സമര്‍പ്പിക്കും. ഇത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.
രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണത്തുടര്ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.


