കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. “ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നത്,” എന്നാണ് സ്ഥാനാത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്.

“സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്താണ് ഫാക്ട്സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കുണ്ട്. അതിന് വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. എനിക്ക് ജയിക്കണമെന്നില്ല. അതിനുളള പക്വത എനിക്കായിട്ടില്ല,” സരിത പറഞ്ഞു.
അതേസമയം, എറണാകുളത്തിന് പുറമേ വയനാട്ടില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


