തിരുവനന്തപുരം മണക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീനയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ആക്രമണത്തിന് പിന്നില്‍ സിപിഐഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ലീന ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തില്‍ സാരമായ പരുക്കുണ്ട്. ആക്രമികള്‍ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്.


