കോട്ടയം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിനെ കോടതി റിമാന്‍ഡുചെയ്തു. ആലപ്പുഴ കലവൂര്‍ മാരാരിക്കുളം വാലയില്‍ വീട്ടില്‍ അരുണ്‍ സാംസണി (37) നെയാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡുചെയ്തത്.
സാരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുവഴക്കിനെതുടര്ന്ന് ഇയാള്‍ക്കെതിരേ യുവതി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗാര്‍ഹിക പീഡനത്തിന് പോലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.