കോട്ടയം: പൊന്‍കുന്നം സബ് ജയിലിലെ 32 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 തടവുകാര്‍ക്കും അഞ്ച് ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആയത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ജീവനക്കാര്‍ വീടുകളിലും തടവുകാര്‍ പ്രത്യേക സെല്ലിലുമാണ് കഴിയുന്നത്. ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
51 തടവുകാരും 16 ജീവനക്കാരുമാണ് സ്പെഷല്‍ ജയിലിലുള്ളത്. അടുക്കളയിലെ ഒരു ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ എല്ലാവര്ക്കും പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് 32 പേർക്ക് പോസിറ്റീവ് ആയ വിവരം അറിയുന്നത്.


