ആലപ്പുഴ: നവകേരളസദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്മാനെയും പേഴ്സണല്‍ സ്റ്റാഫിനെയും ഇന്ന് ചോദ്യം ചെയ്യും.
ഗണ്മാൻ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനോടും സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അനില്‍കുമാറും എസ്.സന്ദീപും ചേർന്നാണ് മർദിച്ചത്.
ഇവർക്ക് പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.


