തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറില്‍ വച്ച് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്. കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. സാബു സില്‍വ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
അതേസമയം കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. പൂവച്ചലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. വീട്ടില്‍ നിന്നും വിളിച്ചിറക്കിയായിരുന്നു ആക്രമണം.
തിരുവനന്തപുരത്ത് പാറ്റൂരില്‍ കഴിഞ്ഞ ദിവസം ദിവസം നടന്ന ഗുണ്ടാ ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കമ്പോഴാണ് പൂവച്ചലില്‍ ഗുണ്ടാ ആക്രമണം നടക്കുന്നത്.


