തിരുവനന്തപുരം: തിരുവനതപുരത്ത് യൂബര്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ചാക്കയ്ക്ക് സമീപം ആണ് യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യൂബര്‍ ഡ്രൈവറായ സമ്പത്ത് ആണ് കൊല്ലപ്പെട്ടത്.
ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തില്‍ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി സംശയിക്കുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.


