കൊല്ലം: അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂര്‍ നീരാവില്‍ ലിയോണ്‍ അഞ്ചലീന ഡേയില്‍ മണിലാല്‍ ജോസിൻ്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണ് മരിച്ചത്. രോഗബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവശനിലയിൽ ഡോളിയെ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയത്. ഡോളി അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവര്‍ നീരാവില്‍ ജംഗ്ക്ഷന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
ഇവരുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരു വീട്ടിലാണ് താമസം. രണ്ട് പെണ്മക്കള് കൂടെയുണ്ടെങ്കിലും പരിചരണം നല്കാന് കഴിയാത്തനിലയിലായിരുന്നു അവര്‍. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇന്നലെ നീരാവിലെ വീട്ടിലെത്തി. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറഞ്ഞു.


