പാലക്കാട്: ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനില്‍ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണശ്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ സുമിത്രനെ റെയില്‍വെ പോലീസ് പിടികൂടി.
ട്രെയിന്‍ പാലക്കാട് എത്തിയപ്പോഴായിരുന്നു ഇയാള്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. യുവതി സഞ്ചരിച്ച കോച്ചില്‍ തന്നെയായിരുന്നു സുമിത്രനുമുണ്ടായിരുന്നത്.


