കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ട്രെയിനില്‍ എവിടേക്കോ പോയതെന്ന് സംശയം. ക്വാട്ടേഴ്സില്‍ നിന്ന് ഫോണ്‍ ഉള്‍പ്പെടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

