കോട്ടയം: കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് തമിഴ്നാട് ഏര്‍വാടി പളളിയിലുണ്ടെന്നും രണ്ടു ദിവസത്തിനുളളില്‍ തിരിച്ചെത്തുമെന്നും ഇയാള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചതായി പൊലീസ് പറഞ്ഞു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറിനെയാണ് ശനിയാഴ്ച രാവിലെ മുതല്‍ കാണാതായത്. ശനിയാഴ്ച അഞ്ച് മണിയോടെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ബഷീറിനെ കാണാതാവുകയായിരുന്നു.
അമിത ജോലിഭാരം മൂലം ബഷീര്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ബഷീര്‍ കോട്ടയത്ത് നിന്ന് ട്രെയിന്‍ കയറിയതായുളള സൂചന പൊലീസിന് ലഭിച്ചിരുന്നു. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരിക്കെയാണ് ബഷീറിനെ കാണാതായത്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന് നിര്‍ദേശിച്ചു. അമ്പതോളം എല്‍പി വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; ഫോണ്‍ ഉള്‍പ്പെടെ ക്വാട്ടേഴ്സില്‍ ഉപേക്ഷിച്ച നിലയില്‍


