ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയായ ഹരികൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക നഴ്സാണ് മരിച്ച ഹരികൃഷ്ണ.
യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭര്ത്താവിതൻ്റെ വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. കാണാതായ സഹോദരീ ഭര്‍ത്താവ് രതീഷിനായി പട്ടണക്കാട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.


