കൊല്ലം: രണ്ട് മാസം മുന്‍പ് മാത്രം വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ. പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. ശാസ്താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും രാജേഷും വിവാഹിതരായത്. ദിവ്യ ഒരു ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുകയാണ്. ദിവ്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


