കോട്ടയം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബിയെ മരിച്ച നിലയില്‍ കണ്ടെത്തി. അതിരൻപുഴ വില്ലേജില്‍ മാന്നാനം കരയില്‍ അമലഗിരി ഗ്രേസ് കോട്ടേജില്‍ ജോണിൻ്റെ മകനാണ് അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണി. 38 വയസായിരുന്നു. ഇയാളെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.
അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്താണ് രാവിലെ മൃതദേഹം കണ്ടത്. വിവരമറിഞ്ഞെത്തിയ ഗാന്ധിനഗര്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. അടുക്കള വശത്ത് ഗ്രില്ലിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് ടെറസില്‍ കയറാന്‍ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പുതിയ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടി ടെറസില്‍ നിന്നും താഴേക്കു ചാടുകയായിരുന്നു എന്നാണ് പ്രഥമിക നിഗമനം.
ഇയാൾടെ പേരിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക, പോലീസ് വാഹനത്തിന് കേടുപാടുകള്‍ വരുത്തുക തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിബി. ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.
ഭാര്യ ലിയ കോട്ടയം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ഫിസിയോതെറാപിസ്റ്റ് ജീവനക്കാരിയാണ്. ഒരു കുട്ടിയുണ്ട്.