കോട്ടയം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍. കോട്ടയം ബസ് സ്റ്റാന്റില്‍ നിന്നാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കെഎസ്ആര്‍ടിസി ബസില്‍ ഇരിക്കവെ പോലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം നിഖില്‍ തോമസിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് അന്വേഷിക്കാന്‍ മൂന്ന് സിഐമാരെ കൂടി ഉള്‍പ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്ഐ നേതാവിനെ വര്‍ക്കലയില്‍ നിന്നും ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്നു നിഖില്‍. പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ നിഖില്‍ എംകോമിന് ചേര്‍ന്നതോടെയാണ് സംഭവം പുറത്താവുന്നത്. നിഖിലിന്റെ തട്ടിപ്പിനെ ന്യായീകരിച്ചു കൊണ്ട് എസ്എഫ്ഐയും രംഗത്തു വന്നിരുന്നു.