കൊച്ചി: സെക്യൂരിറ്റി സൂപ്പര്‍വൈസറെ സഹപ്രവര്ത്തകന് ഇടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മനോജ് കുമാറാണ് തിരുവനന്തപുരം സ്വദേശി വിജിത് സേവിയറിന്റെ ട്രിപ്പില്‍ പഞ്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മനോജ് കുമാര്‍ വീട്ടില്‍ മരിച്ചുകിടക്കുന്നുവെന്ന് കൂടെയുള്ളവര്‍ എളമക്കര പൊലീസിനെ അറിയിച്ചു. മനോജ്കുമാറിന് ഹൃദ്രോഗമുണ്ടായിരുന്നു വെന്നും രാത്രി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ മൊഴി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞതായും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതോടെ സംഭവം കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മനോജിനെ ഇടിച്ച് കൊലപ്പെടുത്തിയതെന്ന് വിജിത് സമ്മതിച്ചു.


