തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ മൂന്നു പേര് പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്റെ അച്ഛന് സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരെയാണ് അറസ്റ്റിലായത്.
തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ് ഇരുവരെ അറസ്റ്റ് ചെയ്തത്.
ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹാന ജീവനൊടുക്കിയത്. പ്രതികള്‍ ഒരു മാസമായി ഒളിവിലായിരുന്നു. ഇവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. നേരത്തെ കേസില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഷഹാനയുടെ കുടുംബത്തിന്റെ പരാതിയില്‍ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2020ലായിരുന്നു നൗഫലിന്റെയും ഷഹാനയുടെയും വിവാഹം. ഡിസംബര്‍ 26-നാണ് ഷഹാന ഷാജിയെ വണ്ടിത്തടത്തെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.