സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക തകര്‍ക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസുകള്‍ ഉടന്‍ എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാംഗ്ലൂരിലേക്ക് ഉള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസുകളില്‍ സ്വകാര്യ ബസ്സുകളുടെ കുത്തക പൊളിക്കാനാണ് തീരുമാനമെന്നും മന്ത്രി
മുഖം മാറ്റത്തിന് ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ നിര്‍ണായക ചുവട് വെയ്പ്പാണിത്. ബാംഗ്ലൂരിലേക്ക് അടക്കമുള്ള സ്ലീപ്പര്‍ ബസുകളുടെ സ്വകാര്യ കുത്തക പൊളിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് പുത്തന്‍ സ്ലീപ്പര്‍ ബസ്സുകള്‍ വരാന്‍ പോകുന്നു എന്ന് ഗതാഗത പറഞ്ഞു. ആദ്യ വണ്ടിയുടെ ഫൈനല്‍ ഇന്സ്പെക്ഷന് മാത്രമാണ് ഇനി ബാക്കി.


