ചാലക്കുടി: ചാലക്കുടിയില്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു.ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഒരു സംഘം ജീപ്പ് അടിച്ചു തകര്‍ക്കുകയായിരുന്നു.
പോലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളില്‍ കയറി അക്രമം അഴിച്ചുവിട്ടത്. ഇന്നലെ ഐടിഐക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പോലീസ് അഴിപ്പിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിനെ സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.


