കൊല്ലം: കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമൻ്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ചിഞ്ചുറാണി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തുവരണമെന്നും മന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും ചിഞ്ചുറാണി ഓർമിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ആയിരുന്നു ശാസ്താംകോട്ടയിൽ ശൂരനാട് ഭർത്താവിൻ്റെ വീട്ടിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്മയയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഭർത്താവ് കിരൺ. സംഭവത്തിൽ കിരണിനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം
സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു..
വിസ്മയക്ക് ആദരാഞ്ജലികള്‍


