കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തളങ്കര ബാങ്കോട്ടെ ബഷീറിനെയാണ് (44) അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ്, കുഡ്ലു കാനത്തിങ്കരയിലെ സുബ്ബ, ഉളിയത്തടുക്കയിലെ വാസുദേവ ഗട്ടി എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ നേരത്തേ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.


