മകളുടെ മുന്നില്‍വെച്ച് അച്ഛനെ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കാട്ടാക്കട ഡിപ്പോയിലെ നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ഡിപ്പോ സ്റ്റേഷന് മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്,ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്.സുരേഷ്, കണ്ടക്ടര്‍ എന്‍. അനില്‍ കുമാര്‍, അസിസ്റ്റന്റ് സി.പി മിലന് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. 45 ദിവസത്തനികം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നല്‍കിയിയ നിര്‍ദേശം.
കാട്ടാക്കട സ്വദേശി പ്രേമനാണ് ഇന്ന് രാവിലെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മര്‍ദനമേറ്റത്. മകളുടെയും മകളുടെ സുഹൃത്തിന്റെയും മുമ്പില്‍ വെച്ചായിരുന്നു ജീവനക്കാരുടെ അതിക്രമം. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുടെ കണ്സഷന് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജീവനക്കാര്‍ പറയുകയായിരുന്നു.
തുടര്‍ന്ന് തര്‍ക്കം കൈയേറ്റത്തിലേക്ക് എത്തുകയായിരുന്നു. ജീവനക്കാര്‍ ഇദ്ദേഹത്തെ തൊട്ടടുത്ത റൂമിലേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദിച്ചു.


