ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദ്ദിച്ചയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനാൽ സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിക്കും. അടിയന്തര ശസ്ത്രക്രിയ മാത്രമായിരിക്കും അന്ന് നടത്തുക. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കുകയും, മറ്റു ജീവനക്കാരെ അധിക്ഷേപിക്കുകയും ആയിരുന്നു. സിവില്‍ പൊലീസ് ഓഫീസറായ മാവേലിക്കര സ്വദേശി അഭിലാഷ് ആണ് ഡോക്ടറെ മർദിച്ചത്.
പ്രതിയ്ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍സ് അസോസിയേഷന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. സംഭവത്തിൽ പ്രതിയായ പൊലീസുകാരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് എന്നും സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്നും ഡോക്ടർമാർ ആരോപിച്ചു.


