തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍നിന്ന് പാഴ്സല്‍, ടേക്ക് എവേ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.
പ്രവർത്തന അനുമതിയുള്ളവ
* മെഡിക്കല്‍ സ്റ്റോറുകള്‍, പാല് വിതരണം, പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ-മാംസ വില്പന ശാലകള്‍, ബേക്കറി- രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ
* നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം
* ട്രെയിന്‍, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി
* വാക്സിന് എടുക്കാന്‍ പോകാൻ യാത്ര ചെയ്യാം
* കാബുകള്‍ക്കും ടാക്സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം.
* ഐടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതി
* മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കാം
* വിവാഹങ്ങള്‍, ഗൃഹപ്രവേശ ചടങ്ങുകള്‍ എന്നിവ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു നടത്താം
* ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.