കൊല്ലം: കെ ബി ഗണേശ് കുമാര്‍ എം എല്‍ എയുടെ ഓഫീസിന് നേരെ അക്രമം. പാര്‍ട്ടി പ്രവര്ത്തകന് വെട്ടേറ്റു. ബിജു എന്നയാള്‍ക്കാണ് വെട്ടേറ്റത്. രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. പ്രദേശവാസിയായ ആളാണ് അക്രമം നടത്തിയത്. ഓഫീസിൻ്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി ഇയാൾ വെട്ടുകയായിരുന്നു. ഉടന്‍തന്നെ ഓഫീസില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും ബിജുവും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ പിടികൂടുകയായിരുന്നു.
അക്രമം നടത്തിയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അറിയുന്നത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നാണ് പൊലീസ്പറയുന്നത്.


