കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. എറണാകുളം തമ്മനം സ്വദേശി നസീമ (32), മരട് സ്വദേശി മുഹമ്മദ് അമീന് (43) എന്നിവരെയാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
കടവന്ത്ര പുതിയ റോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന നസീമ ചികിത്സക്കായാണ് ഡോക്ടറെ കണ്ടത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ഡോക്ടറുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചു. ്. പിന്നീട് യുവതിയുടെ വാടക വീട്ടിലേക്ക് ഡോക്ടറെ വിളിച്ചുവരുത്തുകയും രണ്ടാം പ്രതിയുടെ സഹായത്തോടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പരാതിക്കാരന്റെ കാര്‍ ബലമായി പിടിച്ച് വാങ്ങി വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു
ിതോടെയാണ് ഡോക്ടര്‍ എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.