ചെന്നൈ : ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ട യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ രഞ്ജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലയിലായിരുന്നു മൃതദേഹം.
മുപ്പത്തിരണ്ട്കാരിയായ വീട്ടമ്മ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കുന്നതിനാണ് നാടുവിട്ടത്. കാവേരിപ്പട്ടണത്തിൽ ഇയാള്‍ക്കൊപ്പം മാസങ്ങളായി വിവാഹിതരാവാതെ ഒന്നിച്ച് ജീവിക്കുകയായിരുന്നു. ഇവിടെയുള്ള ഒരു തുണിക്കടയില്‍ ഇവർ ജോലി ചെയ്തു വരുകയായിരുന്നു.
ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു, അടുത്തിടെ ഒരാഴ്ചയോളം ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ യുവതി യാത്രയെപ്പറ്റി സൂര്യയില്‍ നിന്നും ഒളിച്ചു വച്ചത് കുടുംബ കലഹത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ രഞ്ജിനിയെ കാണാതായി. പിന്നീട് കത്തിക്കരിഞ്ഞ് വികൃതമായ നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


