കോഴിക്കോട്: ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് അയച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിലെ അദ്ധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷൻ. സര്‍വകലാശാല റജിസ്ട്രാര്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇയാൾ അയച്ച സന്ദേശങ്ങള്‍ സഹിതമാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. ഇതിനുപിന്നാലെ എട്ട് വിദ്യാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനികളെ മാനസികമായി അപമാനിക്കുന്ന സമീപനം അദ്ധ്യാപകനില്‍ നിന്ന് അടുത്തിടെ ഉണ്ടായതായും പരായില്‍ പറയുന്നു. അദ്ധ്യാപകനെതിരെ ഐപിസി 354,354 ഡി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


